കണ്ണൂർ :- ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങിക്കാണാൻ നാലംഗ വീട്ടമ്മ സംഘം കണ്ണൂരിൽ നിന്നും പുറപ്പെട്ടു. വീട്ടുകാരുടെ പിന്തുണയുണ്ടെങ്കിൽ സ്ത്രീകൾക്കും ഭയമില്ലാതെ എവിടെയും യാത്രക് ചെയ്യാൻ കഴിയുമെന്ന സന്ദേശമാണ് സംഘം നൽകുന്നത് 'മാഹി സ്വദേശിനിയും ഒമാനിൽ തമാസകാരിയുമായ നാജിറ നൗഷാദ്, എറണാകുളത്തെ സോണിയ, കൊല്ലത്തെ സുനിത, നാദാപുരത്തെ സജിത എന്നിവരാണ് ഇന്നോവ കാറിൽ ഇന്ന് കാലത്ത് യാത്ര പുറപ്പെട്ടത്. യാത്രയ്ക്ക് പഴയ ബസ് സ്റ്റാൻഡിൽ ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരി ആശംസകൾ നേർന്നു. രണ്ടു മാസം കൊണ്ട് ലഡാക്കിലെത്തി കാശ്മീരും സന്ദർശിച്ച ശേഷം തിരിച്ചുവരാനാണ് ഉദേശിക്കുന്നത്. സോണിയ ഒഴികെയുള്ളവരെല്ലാം വീട്ടമ്മമാരാണ്. വയനാട്ടിൽ ആണ് ആദ്യമായി ടൂർ പോയത് ഇതിൽ നിന്നും കിട്ടിയ അനുഭവമാണ് ഇന്ത്യ ചുറ്റാൻ പ്രചോദനമെന്ന് നാജി പറയുന്നു.. നജിന നൗഷി ബ്ലോഗ് എന്നാണ് ഇവരുടെ കൂട്ടായ്‌മയുടെ പേര്. ഓൾ ഇന്ത്യ ട്രിപ്പ് എന്നാണ് എഴുതിട്ടുള്ളത്. സ്ത്രീകളെ നാട്ടിൽ ഓള് എന്ന് വിശേഷിപ്പിക്കുന്നതിനാൽ 'ഓളെ' എന്നാണ് യാത്രയുടെ പേരിട്ടിരിക്കുന്നത്.
Post a Comment