മയ്യിൽ:- മയ്യിൽ എട്ടെയാറിൽ കമ്പനി സ്റ്റോപ്പ് പെട്രൊൾ പമ്പിന് സമീപത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മയ്യിൽ പെരുവങ്ങൂർ സ്വദേശി മരണപ്പെട്ടു. ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ മയ്യിൽ പെരുവങ്ങൂരിലെ വൽസൻ (38) ആണ് മരണപ്പെട്ടത്. മൃദദേഹം കണ്ണൂർ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിർമാണ തൊഴിലാളിയാണ്. ഭാര്യ വി.രവിന (കാപ്പാട്) മക്കൾ: വി.ആരവ്, വി.ആരുഷി. ചേടിച്ചേരിയിലെ പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും സി.എം. ലക്ഷ്മിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ സി. രാധാകൃഷ്ണൻ (മിൽമ), പ്രകാശൻ (കണ്ടക്ടർ) നാരായണൻകുട്ടി. മയ്യിൽ പോലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കും.
Post a Comment