മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അനന്തു ബാബു: ഭരണകൂട വിവേചനത്തിൻ്റെ ഇര ഫ്രറ്റേണിറ്റി മൂവ്മെന്റ്

അനന്തു ബാബു: ഭരണകൂട വിവേചനത്തിൻ്റെ ഇര ഫ്രറ്റേണിറ്റി മൂവ്മെന്റ്



ജില്ലയിലെ പിന്നാക്ക മേഖലകളിൽ നെറ്റ്‌വർക്ക് സൗകര്യവും  ഓൺലൈൻ പഠനത്തിന് ഗാട്ജെറ്റും ഇല്ലാത്ത വിഷയം ഈ അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ഫ്രറ്റേണിറ്റി ഉന്നയിച്ചിരുന്നു.  ഈ വിഷയം നിരന്തരം അധികാരികളുടെ  ശ്രദ്ധയില്‍ പെടുത്തുകയും പരിഹാര മാർഗ്ഗങ്ങൾ കണ്ട് വിവേചനം അവസാനിപ്പിക്കാൻ ജില്ല- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ തൊട്ട് കളക്ടറേറ്റ് പടിക്കൽ വരെ നിവേദനങ്ങൾ സമര്‍പ്പിക്കുകയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്.

മാസങ്ങൾക്കിപ്പറവും വിദ്യാർത്ഥികൾ ക്ലാസ്സിന് പുറത്താണ് മുഖ്യ മന്ത്രിയുടെ ജില്ലയിൽ. 

ഇന്നലെ പഠനാവശ്യത്തിന് റേഞ്ച് കിട്ടാനായി മരത്തിൽ കയറിയ വിദ്യാർഥി അനന്തു ബാബു വീണു പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പട്ടിരിക്കുകയാണ്. 

കഴിഞ്ഞ ജൂൺ 12നു കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.വി.ഗോവിന്ദൻ നെറ്റ് വര്‍ക്ക് പ്രശ്‌നം പരിഹരിച്ച് എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം എളുപ്പമാക്കാൻ  നടപടികൾ എടുക്കുമെന്ന് പ്രഖ്യാപിച്ചിരിന്നു. പ്രഖ്യാപനത്തിനപ്പുറം പദ്ധതികൾ ഇത് വരെ നടപ്പിലായിട്ടില്ല  എന്നതാണ് യാഥാർത്ഥ്യം. 75 ഓളം വിദ്യാർത്ഥികൾ  ഉള്ള ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ 6ാം വാർഡിൽ ഉൾപ്പെടുന്ന പന്ന്യോട് കോളനി പ്രദേശം സന്ദർശിക്കാനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ ജില്ലാ ഭരണാധികാരികളോ പഞ്ചയത്തോ തയ്യാറായില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്..

അനന്തുവിന് പറ്റിയ ഈ അപകടത്തിന് വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, മണ്ഡലം എംഎൽഎ ഉൾപ്പടെയുള്ളവർ ഉത്തരവാദികളാണ്. വരും ദിവസങ്ങളിൽ ഓൺലൈൻ വിവേചനം അവസാനിപ്പിച്ച് സാമൂഹ്യ നീതി ഉറപ്പ് വരുത്താൻ ശക്തമായ രീതിയിൽ ഇടപെടൽ നടത്തുമെന്നും ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ  കമ്മിറ്റി പ്രസ്താവിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്