മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

യാത്രക്കാരന് കൊവിഡ് ടെസ്റ്റ് നടത്തിയില്ല; ഇൻഡിഗോ വിമാനങ്ങൾക്ക് യു എ ഇ താത്കാലിക വിലക്കേർപ്പെടുത്തി

യാത്രക്കാരന് കൊവിഡ് ടെസ്റ്റ് നടത്തിയില്ല; ഇൻഡിഗോ വിമാനങ്ങൾക്ക് യു എ ഇ താത്കാലിക വിലക്കേർപ്പെടുത്തി



ന്യൂഡല്‍ഹി :- ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കുമായി യു എ ഇ. ഒരാഴ്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനാണ് നടപടി.

48 മണിക്കൂറിനിടെയുള്ള പി സി ആര്‍ ടെസ്റ്റിന് പുറമേ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് കൂടി വേണം എന്നാണ് യു എ ഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്