മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ റൂട്ടിലെ 6 ബസ്സുകൾ ഇന്ന് സർവീസ് നടത്തുന്നത് ഖാസിമിൻ്റെ ചികിത്സാ ചിലവിനായി

മയ്യിൽ റൂട്ടിലെ 6 ബസ്സുകൾ ഇന്ന് സർവീസ് നടത്തുന്നത് ഖാസിമിൻ്റെ ചികിത്സാ ചിലവിനായി

മയ്യിൽ റൂട്ടിലെ 6 ബസ്സുകൾ ഇന്ന് സർവീസ് നടത്തുന്നത് ചപ്പാരപ്പടവിലെ SMA രോഗബാധിതനായ മുഹമ്മദ് ഖാസിമിൻ്റെ ചികിത്സാ ചിലവിലേക്ക് പണം കണ്ടെത്തുന്നതിനായി. 18 കോടി രൂപയാണ് ഖാസിമിൻ്റെ ചികിത്സക്ക് ആവശ്യമായ തുക. ഇതിലേക്കായി വിവിധ കോണുകളിൽ നിന്നും ധനസഹായം പ്രവഹിക്കുന്നതിനിടയിൽ മയ്യിൽ റൂട്ടിലോടുന്ന 6 ബസ്സുകൾ ഇന്നത്തെ വരുമാനം പൂർണ്ണമായും നൽകി മാതൃകയാവുകയാണ്.

ഈ ഉദ്യേശത്തോടെയുള്ള ബസ്സുകളുടെ സർവ്വീസുകൾ രാവിലെ മുതൽ ആരംഭിച്ചു കഴിഞ്ഞു. Mummoos ൻ്റെ 3 ബസ്സുകളും, Bright, Chocolate, Rasha എന്നീ ബസ്സുകളുമാണ് സർവീസ് നടത്തുന്നത്. Rasha ബസ്സിൻ്റെ ചികിത്സാ സഹായ സർവീസ് ഇന്ന് രാവിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.റെജി ഉദ്ഘാടനം ചെയ്തു. Mummoos ബസ്സിൻ്റ ചികിത്സാ സഹായ സർവ്വീസ് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. റിഷ്ന ഫ്ലാഗ് ഓഫ് ചെയ്തു. ചോല മയ്യിൽ റൂട്ടിൽ സർവ്വീസ് നടത്തുന്ന Mummoos ബസ്സിൻ്റ ചികിത്സാ സഹായ സർവ്വീസ് വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. ചോക്ലേറ്റ് ബസ്സിൻ്റെ ചികിത്സാ സഹായ സർവ്വീസ് ഇരിക്കൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.കെ. വിനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്