അക്ഷയ കേന്ദ്രങ്ങളെ അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂള്‍ - കോളജ് വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ പരിഗണിച്ച് ഡി കാറ്റഗറിയിലും അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നതോടെ പ്ലസ് വണ്‍ അഡ്മിഷനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. അഡ്മിഷന്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴി നടക്കുന്നതിനാല്‍ ഗ്രാമപ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് കൂടുതലായും അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ ഡി കാറ്റഗറിയില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തി അക്ഷയ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
Post a Comment