മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മുൻ ഗതാഗത മന്ത്രി കെ.ശങ്കരനാരായണപിള്ള അന്തരിച്ചു

മുൻ ഗതാഗത മന്ത്രി കെ.ശങ്കരനാരായണപിള്ള അന്തരിച്ചു

മുൻ മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു.

മുൻമന്ത്രി കെ ശങ്കരനാരായണപിള്ള അന്തരിച്ചു. സ്വവസതിയിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.76 വയസ്സായിരുന്നു.ഇന്നലെ രാത്രി 11.30ഓടെ കുഴഞ്ഞ് വീണതിന് പിന്നാലെ നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. കോവിഡ് ടെസ്റ്റുകൾക്കും മറ്റു നടപടികൾക്കും ശേഷം മൃതദേഹം വിട്ടു നൽകും.

ഇ കെ നായനാർ മന്ത്രിസഭയിലെ ഗതാഗത മന്ത്രി ആയിരുന്നു ശങ്കരനാരായണപിള്ള. കേരളത്തിലെ ആദ്യ കെഎസ്‌യു ജില്ലാ പ്രസിഡൻറ് ആയിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡൻറ് എന്ന നിലയിലും ശ്രദ്ധേയനായിട്ടുണ്ട്.

കോൺഗ്രസിൽ നിന്നു മാറി കോൺഗ്രസ് എസിന്റെ ആക്റ്റിംഗ് സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. 1987 മുതൽ 1991 വരെ ഗതാഗത മന്ത്രിയായി. കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചതിനുശേഷം രാഷ്ട്രീയത്തിൽ സജീവമായിട്ടില്ല.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്