മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂരില്‍ വാഹനാപകടം; രണ്ടു കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്ക് : അപകടത്തിന്‍റെ സിസിടിവി ദൃശ്യം

കണ്ണൂരില്‍ വാഹനാപകടം; രണ്ടു കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്ക് : അപകടത്തിന്‍റെ സിസിടിവി ദൃശ്യം


കണ്ണൂർ :- കണ്ണൂര്‍ താണ ധനലക്ഷ്മി ഹോസ്പിറ്റലിനു മുന്നില്‍ രാവിലെയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ടു കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. തളിപ്പറമ്പ് ഏഴാംമൈലില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന ടെറാനോ കാര്‍ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപത്തെ ജങ്ഷനില്‍ വച്ച്‌ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കാറുകള്‍ നിര്‍ത്തിയിട്ട മറ്റൊരു ഓട്ടോയിലും ഇടിച്ചു. കാറിലുണ്ടായിരുന്ന തളിപ്പറമ്പ് ഏഴാംമൈല്‍ സ്വദേശികളായ ഇബ്രാഹിം കുട്ടി, നഫീസ, മുഹമ്മദ് അലി എന്നിവരെയും മറ്റ് രണ്ടുപേരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്