മയ്യിൽ എരിഞ്ഞിക്കടവിൽ റോഡിൽ മൂന്ന് ഇലട്രിക്ക് പോസ്റ്റുകൾ പൊട്ടി വിണു
മയ്യിൽ :- മയ്യിൽ നിന്ന് കോറളായി റൂട്ടിൽ എരിഞ്ഞിക്കടവ് കുന്നിറക്കത്തിന് സമീപം തേക്ക് മരത്തിൻ്റെ കൊമ്പ് പൊട്ടി 3 ഇലക്ട്രിക്ക് പോസ്റ്റ് നിലംപതിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
നിരവധി വാഹനങ്ങൾ പോകുന്ന റോഡിൽ ഈ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെ.എസ് ഇബി ജീവനക്കാർ സ്ഥലത്ത് എത്തി വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
Post a Comment