മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂര്‍ വിമാനതാവളത്തില്‍ കാലവസ്ഥാ റഡാര്‍ സ്ഥാപിക്കുന്നു; പ്രകൃതിദുരന്തങ്ങളും അതിവര്‍ഷവും നേരത്തെ അറിയാം

കണ്ണൂര്‍ വിമാനതാവളത്തില്‍ കാലവസ്ഥാ റഡാര്‍ സ്ഥാപിക്കുന്നു; പ്രകൃതിദുരന്തങ്ങളും അതിവര്‍ഷവും നേരത്തെ അറിയാം

കണ്ണൂര്‍ വിമാനതാവളത്തില്‍ കാലവസ്ഥാ റഡാര്‍ സ്ഥാപിക്കുന്നു; പ്രകൃതിദുരന്തങ്ങളും അതിവര്‍ഷവും നേരത്തെ അറിയാം


മട്ടന്നൂർ:- പ്രകൃതിദുരന്തങ്ങളും അതിവര്‍ഷവും നേരത്തെ അറിയാന്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ കാലവസ്ഥാ റഡാര്‍ സ്ഥാപിക്കുന്നു. വടക്കെ മലബാറിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് കൂടുതല്‍ കൃത്യത വരുത്താന്‍ സഹായകമാവുന്ന വിധത്തിലാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കാലാവസ്ഥാ റഡാര്‍ സ്ഥാപിക്കുന്നത്. ഇത് മൂന്നു മാസത്തിനകം പ്രവര്‍ത്തനക്ഷമമാവും.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നേതൃത്വത്തിലാണ് പുതിയ റഡാര്‍ സ്ഥാപിക്കുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാവുന്നതോടെ, കേരളം മുഴുവന്‍ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണത്തില്‍ വരും.100 കിലോമീറ്ററാണ് പുതുതായി സ്ഥാപിക്കുന്ന ഉപകരണത്തിന്റെ പരിധി. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഡോപ്‌ളര്‍ റഡാര്‍ സംവിധാനം ഉണ്ട്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന റഡാറിന്റെ പരിധി, തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയാണ്. കൊച്ചി തോപ്പുംപടിയില്‍ ഐ.എസ്.അര്‍.ഒ സ്ഥാപിച്ച റഡാര്‍ പരിധിയില്‍ ഇടുക്കി മുതല്‍ മലപ്പുറം വരെയുള്ള ജില്ലകള്‍ ഉള്‍പ്പെടും. കണ്ണൂര്‍ വിമാനത്താവളത്തില്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നതോടെ, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ക്ക് പുറമെ കര്‍ണാടകയിലെ കൂര്‍ഗ്ഗില്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാനാവും. മംഗളുരുവിലും ഇത്തരം റഡാര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ റഡാര്‍ സ്ഥാപിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്കാണ് ഇതിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 85 ഓട്ടോമാറ്റിക് കാലാവസ്ഥാമാപിനികള്‍ കേരളത്തില്‍ സ്ഥാപിക്കുന്നുണ്ട്. ഇതില്‍ 15 എണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ ഡിസംബറിനകം സ്ഥാപിക്കും.

മഴയുടെ അളവ്, കാറ്റിന്റെ വേഗം, ദിശ, അന്തരീക്ഷ ഈര്‍പ്പം, താപനില തുടങ്ങിയ വിവരങ്ങള്‍ തത്സമയം ലഭ്യമാകുമെന്നതാണ് ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികളുടെ പ്രത്യേകതയെന്ന് അധികൃതര്‍ പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്