മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇന്ധനവില വര്‍ധനവില്‍ ഇടപെട്ട് ഹൈക്കോടതി; കേന്ദ്രവും ജിഎസ്ടി കൗണ്‍സിലും വിശദീകരണം നല്‍കണം

ഇന്ധനവില വര്‍ധനവില്‍ ഇടപെട്ട് ഹൈക്കോടതി; കേന്ദ്രവും ജിഎസ്ടി കൗണ്‍സിലും വിശദീകരണം നല്‍കണം

ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിനോടും വിശദീകരണം തേടി ഹൈക്കോടതി. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ (petrol price issue)കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് കേരള കാത്തലിക് ഫെഡറേഷന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപെടല്‍. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധനവില്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.ഈ നിലപാടാണ് കോടതി ഇപ്പോള്‍ തിരുത്തിയത്. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദിയാണ് അന്ന് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.മട്ടന്നൂർ വാർത്ത. വിഷയം നയപരമായ കാര്യമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്