ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കമ്പിൽ,കുമ്മയക്കടവ്,T. C ഗേറ്റ്, മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധ സംഗമം നടത്തി
____________17.06.2021_______________
കമ്പിൽ :- പള്ളികൾ തുറക്കാൻ അനുമതി നൽകുക.
ആരാധനാസ്വാതന്ത്ര്യം ഹനിക്കരുത്,എന്ന മുദ്രാവാക്യമുയർത്തി കമ്പില്, കുമ്മയക്കടവ്, T. C ഗേറ്റ് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി.കമ്പിൽ സകരിയ ദാരിമി . കുമ്മയക്കടവ്. അബ്‌ദുള്ള ഫൈസി T. C ഗേറ്റ്. മഹമൂദ് മൗലവി എന്നിവർ നേതൃത്വം നൽകി
സംസ്ഥാനത്ത് ലോക്ക് ഡൗണ് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങളോട് സർക്കാർ കാണിക്കുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ ഉസ്താദുമാരും ഓരോ മഹല്ലിലും പരിപാടി സംഘടിപ്പിച്ചിരുന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഇന്നലെ (ജൂണ് 16,ബുധൻ) വൈകുന്നേരം 4.30 ന് വീടിന് മുന്നിലും അടച്ചിരിക്കുന്ന പള്ളിക്ക് മുമ്പിലും പ്രതിഷേധ കാർഡുകൾ പ്രദർശിപ്പിച്ചാണ് പ്രതിഷേധത്തിൽ പങ്കാളികളായത്.
സമസ്ത ഉൾപ്പടെയുള്ള മുസ്ലിം സംഘടനകൾ ഒരുമിച്ചു ആവശ്യപ്പെട്ടിട്ടും അതിനോട് മുഖം തിരിച്ച സർക്കാർ ആരാധനാലയങ്ങളുടെ വിഷയത്തിൽ എടുത്ത തീരുമാനം പുനഃപരിശോധിച്ചു പ്രോട്ടോകോൾ അനുസരിച്ച് പള്ളികൾ തുറക്കാൻ അനുമതി നൽകണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Post a Comment