മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി മൊബെൽ വിതരണം നടത്തി

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി മൊബെൽ വിതരണം നടത്തി


 ഓൺലൈൻ  പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി  മൊബെൽ വിതരണം നടത്തി

___________17.06.2021________________

മാലോട്ട് എ എൽ പി സ്കൂളിൽ ഓൺലൈൻ  പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി  മൊബെൽ ചലഞ്ചിലൂടെ നളന്ദ ക്ലബ് ചേലേരി, ബ്ലാക്ക് റൈഡേഴ്സ് , അധ്യാപകർ എന്നിവരിൽ നിന്നെല്ലാം സമാഹരിച്ച മൊബൈൽ ഫോണുകൾ കുട്ടികൾക്ക് വിതരണം നടത്തി.

മാലോട്ട് എ എൽ പി സ്കൂൾ പി.ടി.എ പ്രസിഡണ്ട് മഹേഷ് പി.വി യുടെ അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ഇ കെ അജിത ഓൺലൈൻ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കെ.എം മൈമൂനത്ത്, വികസന സമിതി കൺവീനർ ഇബ്രാഹിംകുട്ടി. സി, മാനേജ്മെൻ്റ് പ്രതിനിധി സന്ദീപ്.സി.കെ, ഹെഡ്മിസ്ട്രസ്സ് പി. ബിന്ദു, നോഡൽ ഓഫീസറായ അനിത. എ.പി.കെ വിദ്യാലയത്തിലെ മറ്റ് അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.

അധ്യയന വർഷാരംഭത്തിൽ തന്നെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നോട്ട് പുസ്തകമടക്കമുള്ള പഠനോപകരണങ്ങൾ മാനേജ്മെൻ്റും ടീച്ചേഴ്‌സും' ചേർന്ന് വിതരണം നടത്തിയിരുന്നു.


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്