കാലവർഷം ശക്തിപ്രാപിച്ചു; കനത്ത മഴയിൽ കണ്ണൂരിൽ വ്യാപക നാശം
___________15.06.2021_______________
കണ്ണൂർ:- കാലവർഷം ശക്തിപ്പെടുന്നതിന്റെ ഭാഗമായി ജില്ലയിലെങ്ങും കനത്ത മഴ. മലയോര മേഖലയിലടക്കം ഇടമുറിയാത്ത മഴയാണ് തിങ്കളാഴ്ച പെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കേന്ദ്ര കാലാവസ്ഥ വിഭാഗം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തദ്ദേശതലത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി.
കൂനംപള്ള കുറിച്യ കോളനിയിലെ പാലുമ്മി രാജുവിന്റെ വീട്ടുമുറ്റവും ഇടിഞ്ഞു. ഇരിക്കൂർ പട്ടേൻമൂലയിലെ ചന്ദ്രികയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. ഇരിട്ടി പഴയ പാലം പുഴയോരത്ത് താമസിക്കുന്ന കൊയിലോട്ര കുഞ്ഞാമിനയുടെ വീടിെൻറ ഭിത്തി മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്. നെല്യാട് ഗുരുദേവ വിശ്വകര്‍മ ക്ഷേത്രത്തിന് മുകളില്‍ മരം പൊട്ടിവീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ മലയാളികൾ അടക്കമുള്ളവർ ആശങ്കയിലാണ്. ജില്ലയുടെ തീരപ്രദേശത്തടക്കം രാത്രിയും മഴ തുടരുകയാണ്. കാറ്റിലും മഴയിലും പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.
ഇന്നും നാളെയും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്
ശക്തമായ മഴ തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയുള്ള മഴ പെയ്യാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, ഉരുള്‍പൊട്ടല്‍ -മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതിജാഗ്രത പാലിക്കണം.
നാറാത്ത് വാർത്തകൾ
Post a Comment