സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്താൻ മാർഗനിർദ്ദേശം; ഒറ്റ - ഇരട്ട അക്ക നമ്പറുകൾ ഒന്നിടവിട്ട ദിവസം സർവീസ്
___________17.06.2021________________
സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നത് സംബന്ധിച്ച് മാർഗ നിർദ്ദേശം ആയി. ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സർവ്വീസ് നടത്താം. നാളെ ( വെള്ളിയാഴ്ച ) ഒറ്റയക്ക ബസുകൾ സർവ്വീസസ് നടത്തണം. അടുത്ത തിങ്കഴാഴ്ച ( 21-06-21)യും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവ്വീസ് നടത്തണം.
അടുത്തയാഴ്ച ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങാൻ. ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദിനീയമല്ല.
Post a Comment