അഴീക്കലില്‍ ചരക്കു കപ്പലെത്തും ജൂണ്‍ അവസാനത്തോടെ; തുറമുഖ വകുപ്പ് മന്ത്രി
___________14.06.2021________________
അഴീക്കൽ പോർട്ടിന്റെ വികസനത്തിന് വേഗത നൽകാൻ സഹായകമാവുന്ന യോഗമാണ് ഇന്ന് അഴീക്കൽ പോർട്ടിൽ ചേർന്നത്. തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ് ദേവർകോവിൽ, മുൻ. തുറമുഖ,പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ. എം.എൽ.എ. എം. പ്രകാശൻ മാസ്റ്റർ, പോർട്ടുമായി ബന്ധപ്പെട്ട വിവിധ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആദ്യ നിയമസഭ സമ്മേളനത്തിൽ തന്നെ മന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ പോർട്ട് സന്ദർശിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
ഈ മാസം തന്നെ കപ്പൽ സർവീസ് അഴീക്കലിൽ എത്തുന്നതിനാവശ്യമായ കാര്യങ്ങളാണ് ഇന്ന് ചർച്ച ചെയ്തത്.
മണൽ സംസ്കാരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ്‌മാരുടെ യോഗവും ചേർന്നു.
Post a Comment