ഇന്ധനവില വർദ്ധനവിനെതിരെ കലാകാരന്മാരുടെ പാളവണ്ടി പ്രതിഷേധം
___________14.06.2021________________
മയ്യിൽ:- ഇന്ധനവില വർദ്ധനവിനെതിരെ കലാകാരന്മാരുടെ പാളവണ്ടി പ്രതിഷേധം.
മയ്യിൽ ടൗണിലാണ് ഒറപ്പടി കലാകൂട്ടായ്മ കളിവെട്ടം അവധിദിന പാഠശാലയുടെ നേതൃത്വത്തിൽ കലാകാരന്മാർ പാളവണ്ടി വലിച്ച് സമരം സംഘടിപ്പിച്ചത്.
മയ്യിൽ സി.ആർ.സി. ജംങ്ഷനിൽ സംസ്ഥാന ഫിലിം അവാർഡ് ജേതാവ് എ. അഭിനന്ദ് സമര വണ്ടിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. പാളവണ്ടി സമരം ഗവൺമെന്റ് ആശുപത്രിക്ക് മുൻപിൽ സമാപിച്ചു. സമാപന പൊതുയോഗം പി പി രമേശൻ ഉദ്ഘാടനം ചെയ്തു. രവി മാണിക്കോത്ത് അധ്യക്ഷനായിരുന്നു. മനോജ് തറമ്മൽ , ദേവിക എസ് ദേവ്, വിജേഷ് കണ്ടക്കൈ, അഭിനന്ദ്.എ, പി.വി.നന്ദഗോപാൽ എന്നിവർ സംസാരിച്ചു.
അഭിന അനിൽകുമാർ, ശിഖ കൃഷ്ണൻ, സൻജന, നേഹ , അമൽ കൃഷ്ണൻ, കെ.ദേവിക, അനുരാഗ് സതീഷ് എന്നിവർ നേതൃത്വം നൽകി.
Post a Comment